ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തും, ഉത്തരാഖണ്ഡ് ഹിമാചല്‍ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 വരെയാണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിനോടു ചേര്‍ന്നുളള ഉകിമത് ആണ് ഭൂചലനത്തിന്റെ ഉത്ഭവസ്ഥാനമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നമുണ്ടായിട്ടില്ല. ഡല്‍ഹിയുടെ സമീപപ്രദേശങ്ങളായ ഗുര്‍ഗാവ്, പഞ്ചാബ് തുടങ്ങിയയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
രാത്രി 10.33നാണ് ഭൂചലനമനുഭവപ്പെട്ടത്. ഉകിമത് ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണില്‍ നിന്നും 97 കിലോമീറ്റര്‍ അകലെയാണ്. 10 സെക്കന്റ് വരെ നീണ്ടു നിന്ന ഭൂചലനത്തേത്തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.
Discussion about this post