തിരുവനന്തപുരം: മൊത്തം ടിക്കറ്റിന്റെ 30 ശതമാനം മാത്രമാണ് ഓണ്‍ലൈനിലൂടെ വിതരണം ചെയ്യുന്നത്. ഒരാള്‍ക്ക് ഒരു ദിവസം ഏതെങ്കിലും മൂന്ന് അവതരണങ്ങളുടെ ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ. ഒരു നാടകത്തിന്റെ പരമാവധി രണ്ട് ടിക്കറ്റുകളാണ് ഒരാള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാവുക. ഓണ്‍ലെന്‍ ടിക്കറ്റുകള്‍ അക്കാദമി ഓഫീസില്‍ നിന്ന് ഫെബ്രുവരി 18 രാവിലെ 11 മണി മുതല്‍ ലഭ്യമാകും. നാടകങ്ങള്‍ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും ടിക്കറ്റുകള്‍ കൈപ്പറ്റാത്ത പക്ഷം ബുക്കിംഗ് ക്യാന്‍സല്‍ ആകും.
ഭരത് മുരളി തിയേറ്റര്‍, കെ.ടി മുഹമ്മദ് സ്മാരക തിയേറ്റര്‍, തോപ്പില്‍ ഭാസി ബ്ലാക് ബോക്‌സ് തിയേറ്റര്‍,ദ സിം തിയേറ്റര്‍ എന്നീ നാല് വേദികളിലെ അവതരണത്തിനു മാത്രമേ ടിക്കറ്റ് നിയന്ത്രണമുള്ളൂ. അവശേഷിക്കുന്ന വേദികളില്‍ പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമില്ല.
Discussion about this post