ചെന്നൈ: മുതലക്കണ്ണീര്‍ ശശികലയെ രക്ഷിക്കില്ലെന്ന് പനീര്‍ശെല്‍വം. കൂവത്തൂരിലെ റിസോര്‍ട്ടില്‍ എംഎല്‍എമാരെ അഭിസംബോധന ചെയ്യവേ ശശികല വിതുമ്പിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ പനീര്‍ശെല്‍വത്തിന് ഒരു എംപി കൂടി പിന്തുണ പ്രഖ്യാപിച്ചു. തേനി എംപി ആര്‍. പാര്‍ഥിപന്‍ ആണ് പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
തമിഴ്നാട്ടിലെ സംഭവവികാസങ്ങള്‍ ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. താന്‍ ഒരു എംഎല്‍എയുടെയും പിന്തുണ നേടാന്‍ ശ്രമിച്ചിട്ടില്ല. ഇങ്ങോട്ട് വന്ന് പിന്തുണ നല്‍കുകയാണ് ചെയ്യുന്നതെന്നും പനീര്‍ശെല്‍വം പറഞ്ഞു. എല്ലാം സഭയില്‍ തെളിയിക്കും. ജയലളിതയുടെ മൃതശരീരം കാണാന്‍ അവരുടെ സഹോദരപുത്രി ദീപയെ അനുവദിക്കാഞ്ഞത് എന്തുകൊണ്ടാണെന്നും പനീര്‍ശെല്‍വം ചോദിച്ചു.
പനീര്‍ശെല്‍വം പാര്‍ട്ടിയെ തകര്‍ക്കാനാണ് നോക്കുന്നതെന്ന് ഉള്‍പ്പെടെയുളള ആരോപണങ്ങള്‍ എംഎല്‍എമാരെ അഭിസംബോധന ചെയ്യവേ ശശികല ഉന്നയിച്ചിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് പനീര്‍ശെല്‍വത്തിന്റെ വാക്കുകള്‍.
തേനി എംപി കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ പനീര്‍ശെല്‍വത്തെ പിന്തുണച്ചെത്തിയ എംപിമാരുടെ എണ്ണം 11 ആയി. ഏഴ് എംഎല്‍മാരാണ് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടുളളത്.
Discussion about this post