ചെന്നൈ: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യു.എഫ്.ബി.യു.) ആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ ഈ മാസം 28ന് അഖിലേന്ത്യ പണിമുടക്ക് നടത്തും. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും. അധികം ചെയ്ത ജോലികള്‍ക്ക് പ്രതിഫലം നല്‍കുക, ഗ്രാറ്റ്വിറ്റി പരിധി ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്.












