തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മേളകള്‍ക്കും മറ്റും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി വരുന്ന ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി സാധ്യതാ പഠനം നടത്തും. നിലവില്‍ പൊതുപരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്കുകൂടി ചേര്‍ത്ത് നല്‍കുന്ന രീതിയാണ് തുടരുന്നത്.
28 മേഖലകളിലാണ് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഇതില്‍ കാലാനുസൃതമാറ്റം വരുത്തുന്നതിനുള്ള ആലോചനകള്‍ക്കാണ് സംസ്ഥാനത്ത് തുടക്കമിടുന്നത്. ഭാവിയില്‍ അതത് മേഖലകളില്‍ പ്രയോജനപ്രദമാകുന്ന തരത്തില്‍ ഇത്തരം മികവുകള്‍ എങ്ങനെ രേഖപ്പെടുത്താം എന്ന അന്വേഷണവും നടത്തും. കുട്ടികള്‍ക്ക് കൂടുതല്‍ ഗുണകരമായ പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി വിപുലമായ വിവരശേഖരണത്തിന് എസ്.സി.ഇ.ആര്‍.ടി. പദ്ധതി തയ്യാറാക്കി. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്ന് നേരിട്ട് അഭിപ്രായങ്ങള്‍ ശേഖരിക്കാനാണ് പരിപാടി. മേഖലാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത സ്‌കൂളുകളെ സര്‍വേ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും സംഘടിപ്പിക്കും. ഇതിന് പുറമെ നേരിട്ട് അഭിപ്രായ പ്രകടനം നടത്താനും അവസരമുണ്ട്.
എസ്.സി.ഇ.ആര്‍.ടി.യുടെ [email protected] എന്ന ഇമെയില്‍ വിലാസത്തിലും ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 695 012 എന്ന വിലാസത്തിലും 28നകം അഭിപ്രായങ്ങള്‍ അറിയിക്കാം.
Discussion about this post