ശ്രീഹരിക്കോട്ട: പിഎസ്എല്‍വി സി37 റോക്കറ്റില്‍ ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ ഒ പുതിയ ചരിത്രം രചിച്ചു. ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലേക്ക് എത്തിച്ചത് ലോക ബഹിരാകാശചരിത്രത്തില്‍ ആദ്യ സംഭവമാണ്. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1500 കിലോഗ്രാം ഭാരമുണ്ട്. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും വിദേശ രാജ്യങ്ങളുടെ 101 സാറ്റ്‌ലൈറ്റുകളുമാണ് വിക്ഷേപിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ്കേന്ദ്രത്തില്‍ രാവിലെ 9.28 നാണ് വിക്ഷേപണം നടന്നത്. പിഎസ്എല്‍വിയുടെ മുപ്പത്തൊമ്പതാം ദൗത്യമാണ് സി37. 32 മിനുറ്റുകൊണ്ട് 104 ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിച്ചു.
ചരിത്രനേട്ടം കൊയ്ത ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണവ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു.
Discussion about this post