തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ്, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ പി.ടി.എ നിലവിലില്ലെങ്കില്‍ രൂപീകരിക്കാന്‍ അടിയന്തിരമായി ഉത്തരവ് പുറപ്പെടുവിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. പി.ടി.എ വിളിച്ചുചേര്‍ക്കേണ്ടത് അവശ്യമെന്നു തോന്നുന്ന ഘട്ടങ്ങളില്‍ വിളിച്ചുചേര്‍ക്കുന്നതിനും, ഓരോ സെമസ്റ്ററിലേയും ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പി.ടി.എ. ചേരേണ്ടത് നിര്‍ബന്ധമാക്കി വ്യവസ്ഥ ചെയ്തും ഉത്തരവ് പുറപ്പെടുവിക്കാനാണ് നിര്‍ദേശം.
Discussion about this post