കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പൊലീസ് തിരഞ്ഞു കൊണ്ടിരുന്ന മണികണ്ഠനെ പോലീസ് പിടികൂടി. ഇന്നലെ രാത്രി പാലക്കാട്ടു നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. പള്‍സര്‍ സുനിയോടൊപ്പമുണ്ടായിരുന്നയാളാണ് മണികണ്ഠനെന്നാണ് പൊലീസ് കരുതുന്നത്.
ഇയാളെ ഇന്നു രാവിലെയോടെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഇനിയും പിടിയിലാകാനുളള രണ്ടു പേരേക്കുറിച്ചുളള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
നേരത്തേ പിടിയിലായ വടിവാള്‍ സലിം, പ്രദീപ് എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം പള്‍സര്‍ സുനിയുള്‍പ്പെടെയുളള പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടാനുളള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം.
Discussion about this post