പാരിസ്: മുഖം മുഴുവന്‍ മറയ്‌ക്കുന്ന മുഖാവരണങ്ങള്‍ അണിയുന്നതു നിരോധിക്കുന്ന നിയമത്തിനു ഫ്രഞ്ച് പാര്‍ലമെന്റിന്റെ അധോസഭ അംഗീകാരം നല്‍കി. മുഖ്യപ്രതിപക്ഷമായ സോഷ്യലിസ്‌റ്റ് പാര്‍ട്ടിയിലെ മിക്കവാറും അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ മുഖാവരണത്തിന് അനുകൂലമായി ഒരു വോട്ടുമാത്രമാണു ലഭിച്ചത്.
336 പേര്‍ നിയമത്തെ പിന്തുണച്ചു.ഇനി സെപ്‌റ്റംബറില്‍ സെനറ്റും പിന്നീടു ഭരണഘടനാ സമിതിയും അംഗീകാരം നല്‍കിയാല്‍ നിയമം നടപ്പാകും. സെനറ്റില്‍ നിയമം പാസാകുമെന്നു തന്നെയാണു കരുതുന്നതെങ്കിലും മുസ്‌ലിം സംഘടനകളും മനുഷ്യാവകാശ സംഘടനകളും എതിര്‍ക്കുന്ന ബില്ലിനു ഭരണഘടനാ വിദഗ്‌ധരുടെ സമിതിയില്‍ നിന്ന് അംഗീകാരം കിട്ടാന്‍ പ്രയാസമാകാനും ഇടയുണ്ട്.
Discussion about this post