ആലുവ: ശിവരാത്രി ബലി തര്‍പ്പണത്തിനായി ആലുവാമണപ്പുറത്തേക്ക് ഭക്തജന ഒഴുക്ക് തുടങ്ങി. ക്ഷേത്ര പരിസരം പുലര്‍ച്ചെ മുതല്‍ അഖണ്ഡ നാമജപത്താല്‍ ശിവ പഞ്ചാക്ഷരി മുഖിരമാണ്. ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഇത് നാളെ പുലര്‍ച്ചെ വരെ തുടരും. ക്ഷേത്രത്തില്‍ രാവിലെ മുതല്‍ ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരന്‍നമ്പൂതിരിയുടെയും, മേല്‍ശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണൃന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ ലക്ഷാര്‍ച്ചനയും നടന്നു. ഇന്ന് പുലര്‍ച്ചെ തുറന്ന ക്ഷേത്രനട നാളെ ഉച്ചപൂജക്ക് ശേഷമേ അടയ്ക്കുക യുള്ളൂ. ഇന്ന് രാത്രി പന്ത്രണ്ടുമണി മണിയോടെ ക്ഷേത്രം തന്ത്രിയുടെയും, മേല്‍ശാന്തിയുടെയും കാര്‍മ്മികത്വത്തില്‍ നടക്കുന്ന ശിവരാത്രി വിളക്കിനെഴുന്നള്ളിപ്പിന് ശേഷമാണ് ശിവരാത്രി ബലി തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുക. കറുത്തവാവ് ഞായറാഴ്ച ആണ്. അതിനാല്‍ ഞായര്‍ വരെ തിരക്ക് അനുഭവപ്പെടാന്‍ സാത്യതയുണ്ട്.
Discussion about this post