മുംബൈ: ഇന്ത്യന്‍ ആര്‍മിയുടെ റിക്രൂട്ട്മെന്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ 21 പേരെ താനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച നടന്ന പരീക്ഷയിലെ ചോദ്യപ്പേപ്പറാണ് ചോര്‍ന്നത്. വിരമിച്ച ആര്‍മി ഉദ്യോഗസ്ഥനും, ഒരു മുതിര്‍ന്ന പാരാമിലിട്ടറി ഉദ്യോഗസ്ഥനുമടക്കമുളളവരാണ് അറസ്റ്റിലായിരിക്കുന്നത്. ചോദ്യപ്പേപ്പറുകള്‍ മൊബൈല്‍ ഫോണ്‍ വഴി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നുവെന്ന് ആര്‍മിയും, പൊലീസും കണ്ടെത്തിയിട്ടുണ്ട്. ഇത് ആര്‍മി റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയ ചോദ്യപ്പേപ്പര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജനറല്‍ ഡ്യൂട്ടി, ക്ലാര്‍ക്ക്, ട്രേഡ്സ് മാന്‍ തസ്തികകളിലേക്കുളള പരീക്ഷയാണ് നടന്നത്.
Discussion about this post