കണ്ണൂര്‍: പേരാവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ വൈദികന് ഫാ. റോബിന് വടക്കുംചേരിയെ കോടതി റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡുചെയ്ത് കണ്ണൂര്‍ സബ് ജയിലിലേക്കയച്ചത്.
നേരത്തെ ചാലക്കുടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫാ. റോബിന് വടക്കുംചേരിയെ തിങ്കളാഴ്ച രാത്രി പേരാവൂര്‍ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി അങ്കണത്തിലെ പള്ളിമേടയിലെത്തിച്ച് പോലീസ് തെളിവെടുത്തു. പോക്സോ ചുമത്തിയതിനാല്‍ വിചാരണ കഴിയുന്നതിനുമുന്പ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്. കൂടാതെ ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.
Discussion about this post