തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊതുജനങ്ങളെ സഹായിക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ക്ഷേത്രപരിസരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുറന്നു. പൊങ്കാലയുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ക്കും പരാതിപരിഹാരത്തിനും പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍റൂമുമായി ബന്ധപ്പെടാമെന്ന് കോ ഓര്‍ഡിനേറ്ററായ ഡെപ്യൂട്ടി കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ കളക്ടറേറ്റിലും പൊങ്കാല മോണിട്ടറിങ് സെല്‍ പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍റൂം നമ്പര്‍ 0471 – 2458942.
Discussion about this post