തൃശൂര്‍: കൊടകര മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ച്ച് 5 ന് വൈകീട്ട് 4 ന് നിര്‍വഹിയ്ക്കും. കൊടകര മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിയ്ക്കും. വ്യവസായ വകുപ്പു മന്ത്രി ഏ.സി.മൊയ്തീന്‍ മുഖ്യാതിഥിയാകും. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് താക്കോല്‍ദാനം നിര്‍വഹിയ്ക്കും. ഇന്നസെന്റ് എം.പി മുഖ്യപ്രഭാഷണം നടത്തും.
ചാലക്കുടി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച് 220 ലക്ഷം രൂപ ചെലവഴിച്ചാണ് മിനി സിവില്‍ സ്റ്റേഷന്‍ പണികഴിപ്പിച്ചിട്ടുളളത്. കൊടകര വില്ലേജ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന കോമ്പൗണ്ടില്‍ നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷനില്‍ വില്ലേജ് ഓഫീസ്, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ്, കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍, മൈനര്‍ ഇറിഗേഷന്‍ ഓഫീസ്, ഐ.സി.ഡി.എസ് ഓഫീസ് എന്നിവ പ്രവര്‍ത്തിയ്ക്കും
Discussion about this post