തിരുവനന്തപുരം: ദിനപത്രങ്ങളിലെ ക്ലാസിഫൈഡ് പരസ്യ കോളങ്ങളില്‍ വൃക്ക ആവശ്യമുണ്ട് എന്ന് കാണിച്ച് വാണിജ്യപരമായ ഉദ്ദേശ്യത്തോടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആരോഗ്യകുടുംബക്ഷേമ വകുപ്പ് അറിയിച്ചു. ഇത്തരം പരസ്യങ്ങള്‍ നിയമവിരുദ്ധവും അധാര്‍മ്മികവുമാണ്. അവയവ ട്രാന്‍സ്ഫര്‍ നിയന്ത്രിക്കുന്ന ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ട്‌സ് 1994 (42 ഓഫ് 1994) ആക്ട് പ്രകാരം വാണിജ്യപരമായ ഇടപാടുകള്‍ വഴി അവയവങ്ങള്‍ ലഭ്യമാക്കുന്നത് നിയമവിരുദ്ധമാണെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ അറിയിപ്പില്‍ പറയുന്നു.
Discussion about this post