തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍ പുതുതായി ആരംഭിക്കുന്ന 18 ഓഫീസുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഭാഗ്യക്കുറി ടിക്കറ്റ് വില്പനയും സമ്മാനവിതരണവും, കാരുണ്യ ചികിത്സാ പദ്ധതി അടക്കമുള്ള സേവനങ്ങളും കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും എത്തിക്കുന്നതിനാണ് 14 ജില്ലകളിലായി നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കരുനാഗപ്പള്ളി, അടൂര്‍, കായംകുളം, ചേര്‍ത്തല, വൈക്കം, മൂവാറ്റുപുഴ, അടിമാലി, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, ചിറ്റൂര്‍, പട്ടാമ്പി, മാനന്തവാടി, തിരൂര്‍, വടകര, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ സബ് സെന്ററുകള്‍ ആരംഭിക്കുന്നത്.
നിലവില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ ലഭിക്കുന്ന മിക്ക സേവനങ്ങളും പുതിയ സബ് സെന്ററുകളിലും ലഭിക്കും. പൊതുജനങ്ങള്‍ക്കും ഭിന്നശേഷിക്കാരും സ്ത്രീകളും ഉള്‍പ്പെടുന്ന ഏജന്റുമാര്‍ക്കും, വില്പനക്കാര്‍ക്കും നിലവില്‍ വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ക്കായി ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിവരുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും
Discussion about this post