ന്യൂഡല്‍ഹി: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 24 ആണ് . 27ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കുന്നിനുള്ള അവസാന തീയതി മാര്‍ച്ച് 29 ആണ്. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍.കെ.നഗറിലും ഏപ്രില്‍ 12നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post