തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഇഓഫീസ് നടപ്പാക്കലില്‍ 2014-15 കാലയളവില്‍ മികവു പുലര്‍ത്തിയ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഇഓഫീസ് അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.
ധനകാര്യ വകുപ്പിന് വേണ്ടി സെക്രട്ടറി ഠീക്കാറാം മീണ, തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, കൃഷി വകുപ്പിന് വേണ്ടി അഡീഷണല്‍ സെക്രട്ടറി വി.എസ്. സുരേഷ് കുമാര്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍ക്ക് ജയ്‌മേരി ജോണ്‍ (അഡീഷണല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ്), മിനിമോള്‍ എബ്രഹാം (അഡീഷണല്‍ സെക്രട്ടറി, കൃഷി വകുപ്പ്) ഡബ്ല്യു.ജെ. സുതന്‍ (അണ്ടര്‍ സെക്രട്ടറി, ധനകാര്യ വകുപ്പ്), പി.എസ്. അംബുജാക്ഷന്‍ (ഓഫീസ് അറ്റന്‍ഡന്റ്, ധനകാര്യ വകുപ്പ്), പ്രേമാനന്ദന്‍ തെക്കുംകര (ഓഫീസ് അറ്റന്‍ഡന്റ്, തദ്ദേശസ്വയംഭരണ വകുപ്പ്), റെജോ ജോസഫ് (ഓഫീസ് അറ്റന്‍ഡന്റ്, തദ്ദേശസ്വയംഭരണ വകുപ്പ്), എന്‍.എസ്. ബിനുകുമാര്‍ (സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്, തദ്ദേശസ്വയംഭരണ വകുപ്പ്), ആര്‍. അജിത കുമാരി (അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, കൃഷി വകുപ്പ്), പ്രസന്നകുമാരി (ഓഫീസ് അസിസ്റ്റന്റ്, കൃഷി വകുപ്പ്), പി.എം. ദീപ (സീനിയര്‍ ഗ്രേഡ് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ആര്‍. ശ്രീലത (ഓഫീസ് അസിസ്റ്റന്റ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്) എന്നിവരാണ് അര്‍ഹരായത്.
മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ് സന്നിഹിതയായിരുന്നു.
Discussion about this post