ചെന്നൈ: ടൂ ജി സ്‌പെക്‌ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡി.എം.കെ പ്രസിഡന്റും തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ മകളുമായ കനിമൊഴിയെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ഇതോടൊപ്പം കരുണാനിധിയുടെ രണ്ടാമത്തെ ഭാര്യ ദയാലു അമ്മാളിനെയും സി.ബി.ഐ സംഘം ചോദ്യം ചെയ്യുന്നുണ്ട്.
ഡി.എം.എം ആസ്ഥാനമായ അണ്ണാ അറിവാളയത്ത് വെച്ചാണ് ഇരുവരേയും ചോദ്യം ചെയ്യുന്നത്. 2-ജി സ്പെക്ട്രം ലൈസന്‍സ് ലഭിച്ച ടെലികോം കമ്പനിയില്‍ നിന്നും 206 കോടി രൂപ കലൈഞ്ചര്‍ ടി.വി കൈപ്പറ്റിയതുമായി ബന്ധപ്പെട്ടാണ് കനിമൊഴിയെ ചോദ്യം ചെയ്യുന്നത്. കലൈഞ്ചര്‍ ടി.വിയില്‍ കനിമൊഴിക്ക് 20 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഈ മാസം 15ന് മുമ്പായി കനിമൊഴിയെ ചോദ്യം ചെയ്യുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
കനിമൊഴി രാജ്യസഭാ അംഗമായതിനാല്‍ രാജ്യസഭാ അധ്യക്ഷന്റെ അനുമതി ചോദ്യം ചെയ്യുന്നതിന് ആവശ്യമായിരുന്നു.
Discussion about this post