തിരുവനന്തപുരം: സംസ്ഥാനത്തെ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിതനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭാഷാ ന്യൂനപക്ഷ മേഖലകളില്‍ നിലവിലുള്ള വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ട് ഓഫീസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര്, തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുള്ള ബോര്‍ഡുകള്‍ എന്നിവയില്‍ ആദ്യ നേര്‍ പകുതി മലയാളത്തിലും രണ്ടാം നേര്‍പകുതി ഇംഗ്ലിഷിലും പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ ഉത്തരവായി.
ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയും അടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തില്‍ക്കൂടി തയ്യാറാക്കണം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ, സഹകരണ, പൊതുമേഖല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. എല്ലാ ഓഫീസ് മേധാവികളും ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു
Discussion about this post