ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍റ് പരിസരത്തു നടന്ന ആക്രമണത്തില്‍ നാലു പേര്‍ മരിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. 29 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒരു പോലീസ് ഓഫീസര്‍ക്ക് കുത്തേറ്റു. അക്രമിയെ പോലീസ് വെടിവെച്ചെന്ന് പൊതുസഭാംഗം ഡേവിഡ് ലിഡിങ്ടണ്‍ പറഞ്ഞു.
പ്രധാനമന്ത്രി തെരേസ മേയ് കാറില്‍ കയറുമ്പോഴായിരുന്നു ആക്രമണം നടന്നത്. മേയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പാര്‍ലമെന്‍റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ അടച്ചു.
Discussion about this post