പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പുതിയ ധ്വജ നിര്‍മാണത്തിന്റെ ആധാരശിലാ സ്ഥാപനം ഏപ്രില്‍ ഏഴിന് രാവിലെ 10.45നും 12 നും ഇടയില്‍ സന്നിധാനത്ത് നടക്കും. ആധാരശില ഭക്തര്‍ക്ക് അല്‍പസമയം കണ്ടുതൊഴാന്‍ വിവിധ ക്ഷേത്രങ്ങളില്‍ സൗകര്യമൊരുക്കും.
തൃച്ചാട്ടൂര്‍, പന്തളം വലിയകോയിക്കല്‍, വണ്ടിമല, ചെങ്ങന്നൂര്‍ മഹാദേവന്‍, തിരുവാറന്മുള പാര്‍ത്ഥസാരഥി, പുന്നംതോട്ടം, നെടുമ്പ്രയാര്‍ തേവര്‍കുന്ന്, കാട്ടൂര്‍ മഹാവിഷ്ണു, കീക്കൊഴൂര്‍ ചെറുവള്ളിക്കാവ്, ഇടക്കുളം, വടശേരിക്കര, പ്രയാര്‍, മാടമണ്‍, പെരുനാട്, ഇലയാട്ടം പുറട്ടികാവ്, തലപ്പാറമല, നിലയ്ക്കല്‍ എന്നീ ക്ഷേത്രങ്ങള്‍ വഴി വൈകിട്ട് പമ്പ ഗണപതി ക്ഷേത്ര സന്നിധിയിലെത്തും. അവിടെ നിന്നും അന്നുതന്നെ ആധാരശില സന്നിധാനത്തെത്തിക്കും.
ജൂണ്‍ 25നാണ് പുതിയ സ്വര്‍ണകൊടിമരം സന്നിധാനത്ത് സ്ഥാപിക്കുക.













Discussion about this post