Monday, August 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഉത്തരവാദിത്വ ടൂറിസത്തിന് വിപുലമായ സാധ്യതകള്‍ : മുഖ്യമന്ത്രി

by Punnyabhumi Desk
Mar 27, 2017, 06:22 pm IST
in കേരളം

* കിറ്റ്‌സ് അന്താരാഷ്ട്ര പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഉത്തരവാദിത്വ ടൂറിസത്തില്‍ അതിവിപുലമായ സാധ്യതകളാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിറ്റ്‌സിന്റെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്റ് ടൂറിസം സ്റ്റഡീസ്) അന്താരാഷ്ട്ര പരിശീലനകേന്ദ്രത്തിന്റെയും ആംഫി തിയേറ്ററിന്റെയും ഉദ്ഘാടനവും പുതിയ അക്കാദമിക് ബ്‌ളോക്ക്, ബാസ്‌കറ്റ് ബോള്‍/ ഷട്ടില്‍ കോര്‍ട്ട് എന്നിവയുടെ നിര്‍മാണോദ്ഘാടനവും തൈക്കാട് കിറ്റ്‌സ് കാമ്പസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തേക്ക് കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുണ്ടാവണം. ഒപ്പം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണവും വര്‍ധിക്കണം. കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉണ്ടാവണം. ഇതിനൊക്കെ ആവശ്യമായ മാനവവിഭവശേഷി വലിയ തോതില്‍ സംഭാവന ചെയ്യാന്‍ കിറ്റ്‌സിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ വിനോദസഞ്ചാരികള്‍ക്കൊപ്പം ആഭ്യന്തര സഞ്ചാരികളെയും പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് സുരക്ഷിതമായ ജീവനോപാധികൂടി ലക്ഷ്യമിടുന്ന തരത്തിലാണ് പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വി.എസ്.ശിവകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ വിശിഷ്ട സാന്നിധ്യമായി. വാര്‍ഡ് കൗണ്‍സിലര്‍ വിദ്യാ മോഹന്‍, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, ടൂറിസം വ്യവസായ രംഗത്തെ പ്രതിനിധികളായ ഇ.എം.നജീബ്, എബ്രഹാം ജോര്‍ജ്, ഡി.ചന്ദ്രസേനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അന്തര്‍ദേശീയ പരിശീലന പരിപാടികള്‍, ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍, സ്റ്റുഡന്റ്എക്‌സ്‌ചേഞ്ച് പദ്ധതികള്‍, ദേശീയ അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ പരിശീലനകേന്ദ്രം ലക്ഷ്യമിടുന്നു. റിസര്‍ച്ച് സെന്ററുകള്‍, ക്‌ളാസ് മുറികള്‍, ലക്ചര്‍ ഹാളുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ഓഡിറ്റോറിയം, ഡോര്‍മെറ്ററി, ക്യാന്റീന്‍ എന്നിവ അടങ്ങുന്നതാണ് പരിശീലനകേന്ദ്രം.

Share
Tweet
Send

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies