ടോക്യോ: ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ഹോന്‍ഷു ദ്വീപ് എട്ടടി നീങ്ങിയതായി അമേരിക്കന്‍ ഭൌമ ശാസ്ത്ര പഠന കേന്ദ്രം വ്യക്തമാക്കി. കൂടാതെ ഭൂമി അതിന്റെ അച്ചുതണ്ടില്‍ നിന്നും പത്ത് സെന്റീമീറ്റര്‍ നീങ്ങുകയും ചെയ്തു.
ഭൌമ പാളികള്‍ 18 മീറ്റര്‍ തെന്നിനീങ്ങിയ ഭൂചലനത്തില്‍ ഭൂവത്ക്കം 400 മീറ്റര്‍ നീളത്തില്‍ വിണ്ട് കീറിയതായും ഭൌമ പഠന കേന്ദ്രം അറിയിക്കുന്നു. ഭൂമിയുടെ പിണ്ഡത്തിനു മാറ്റം സംഭവിച്ചെന്ന ജിഎസ്ഐ ഭൂപട വിവരങ്ങളെ സാധൂകരിക്കുന്നതാണ് ഇതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെയിലെ ജിയൊഫിസിസ്റ്റായ കെന്നത്ത് ഹഡ്നട്ട് പറഞ്ഞു.
സുനാമിയില്‍ തകര്‍ന്ന ജപ്പാന്‍ അണുവികരണ ഭീഷണിയിലാണ്. 160 പേര്‍ക്ക് അണുവികരണം ഏറ്റതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. സുനാമിയില്‍ മരിച്ചവരുടെ എണ്ണം 1700 കവിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സുനാമിയില്‍ കാണാതായ നാല് തീവണ്ടികളെ കുറിച്ചും കപ്പലിനെപ്പറ്റിയും ഇതുവരെ വിവരങ്ങളൊന്നുമില്ല. കാണാതായ പതിനായിരത്തിലധികം പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
Discussion about this post