തിരുവനന്തപുരം: മാര്‍ച്ച് 20ന് നടന്ന എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ റദ്ദ് ചെയ്ത ഗണിതശാസ്ത്ര പരീക്ഷ മാര്‍ച്ച് 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് വീണ്ടും നടത്തും. എസ്.എസ്.എല്‍.സി ഓള്‍ഡ് സ്‌കീം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകേണ്ടതില്ല.
2017 എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍മാരുടെയും സബ്ജക്ട് എക്‌സ്‌പേര്‍ട്ട്‌സിന്റെയും മീറ്റിംഗ് ഈ മാസം 31ലേക്ക് മാറ്റി. സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ നേരത്തെ നിശ്ചയിച്ചിരുന്ന ക്യാമ്പുകളില്‍ ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ നടക്കും. മൂല്യനിര്‍ണയം ഏപ്രില്‍ ആറ് മുതല്‍ 12 വരെയും 17 മുതല്‍ 25 വരെയും നടക്കും.
Discussion about this post