തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ദിനത്തില്‍ പാദുക സമര്‍പ്പണ ശോഭായാത്ര നടക്കും. കിഴക്കേകോട്ട അഭേദാശ്രമത്തില്‍ വൈകുന്നേരം 5ന് ശ്രീരാമനവമി സമ്മേളനം ശ്രീരാമനവമി രഥയാത്ര ജനറല്‍ കണ്‍വീനര്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനാനന്തരം പാളയം ശ്രീഹനുമത് സ്വാമിക്ഷേത്രത്തിലേക്ക് പാദുകസമര്‍പ്പണ ശോഭായാത്ര നടക്കും. തുടര്‍ന്ന് രഥഘോഷയാത്രയ്ക്ക് ചെമ്പഴന്തിയിലും അണിയൂരും സ്വീകരണത്തിനുശേഷം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെത്തും. രാത്രി 11ന് ചപ്രങ്ങളില്‍ അഭിഷേകം നടക്കും.
Discussion about this post