തിരുവനന്തപുരം: ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി ഹനുമദ് ജയന്തിയും ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠയുടെ ഒന്‍പതാം വാര്‍ഷികദിനവുമായ മാര്‍ച്ച് 31ന് രാവിലെ 8ന് ശ്രീരാമമന്ത്രഹവനവും പാദുകപട്ടാഭിഷേകവും 10ന് ജ്യോതിക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും നടക്കും. 11ന് നാഗരൂട്ട്, വൈകുന്നേരം 3ന് മഹാലക്ഷ്മീ പൂജ.
6.30ന് ശ്രീ സത്യാനന്ദഗുരുസമീക്ഷ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം ആചാര്യന്‍ ഡോ. എം.പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിട്ട.പബ്ലിക്കേഷന്‍ ഓഫീസര്‍ എസ്.വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഒറ്റശേഖരമംഗലം വിജയകുമാര്‍ ”രാമസേവകനായ ആഞ്ജനേയന്‍” എന്ന പ്രബന്ധം അവതരിപ്പിക്കും. എം.പി.ഉണ്ണിത്താന്‍ ”പതിവ്രതയായ മണ്ഡോദരി” എന്ന പ്രബന്ധം അവതരിപ്പിക്കും.
എസ്.ആര്‍.ഡി.എം.യു.എസ് അദ്ധ്യക്ഷന്‍ രവീന്ദ്രന്‍ കണ്ണൂര്‍, പാപ്പനംകോട് അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
Discussion about this post