ന്യൂഡല്‍ഹി: രാമജന്മഭൂമി കേസില്‍ സുപ്രീം കോടതി വിധി അംഗീകരിക്കുമെന്ന് അഖിലേന്ത്യ മുസ്ലീംവ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. വിഷയം മതപരവും വികാര പരവുമാണെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അതോടൊപ്പം മുത്വലാഖ് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് സമുദായ വിലക്ക് ഏര്‍പ്പെടുത്താനും ബോര്‍ഡ് യോഗം തീരുമാനിച്ചു. ശരിഅത്ത് നിയമപ്രകാരമല്ലാതെ മുത്വലാഖ് ചൊല്ലുന്നത് അംഗീകരിക്കേണ്ടതില്ലെന്നാണ് യോഗം തീരുമാനം.
മുത്വലാഖിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്തമാസം വാദം കേള്‍ക്കാനിരിക്കെയാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ നിര്‍ണായക തീരുമാനം. ശരി അത്ത് നിയമപ്രകാരമല്ലാതെയുള്ള കാരണങ്ങളാല്‍ മുത്വലാഖ് ചൊല്ലുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ബോര്‍ഡ് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഭാരവാഹികള്‍ വ്യക്തമാക്കി.
മുത്വലാഖ് സംബന്ധിച്ച് മുസ്ലീം സ്ത്രീകള്‍ തന്നെ പരാതികളുമായി രംഗത്ത് വന്നിരുന്നു. അടുത്തിടെ പോസ്റ്റ് കാര്‍ഡ് വഴിയും പത്രപ്പരസ്യം വഴിയും മുത്വലാഖ് ചൊല്ലിയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തില്‍ മുത്വലാഖ് നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.
അതേസമയം മതപരമായ നിയമത്തില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ വേണ്ട എന്നും ബോര്‍ഡ് വ്യക്തമാക്കുന്നു. എന്നാല്‍ ശരി അത്ത് നിയമം ശരിയായി പാലിക്കുന്ന കേസുകളില്‍ മാത്രമാകും ഇനി മുത്വലാഖ് അനുവദിക്കുക.
Discussion about this post