ന്യൂഡല്‍ഹി: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ജിഷക്കേസ്, പുറ്റിങ്ങല്‍ കേസുകള്‍ ഉന്നയിച്ച് സെന്‍കുമാറിനെ മാറ്റിയ നടപടി ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കി.
സെന്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ കോടതി തള്ളി. സര്‍ക്കാര്‍ നീതിയുക്തമായല്ല പെരുമാറിയതെന്നും അതുകൊണ്ട് തന്നെ ഹൈക്കോടതിയുടേയും ട്രൈബ്യൂണലിന്റേയും ഉത്തരവ് റദ്ദാക്കുന്നതില്‍ വിയോജിപ്പില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അതു കൊണ്ട് ക്രമസമാധാന്‍ ചുമതലയുള്ള പോലീസ് മേധാവി സ്ഥാനം സെന്‍കുമാറിനു തിരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ജിഷ വധക്കേസും പുറ്റിങ്ങല്‍ കേസും കൈകാര്യം ചെയ്യുന്നതില്‍ സെന്‍കുമാറിന് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റിയത്. ഈ വാദം കോടതി അംഗീകരിച്ചില്ല. ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് സെന്‍കുമാറിന്‍ വേണ്ടി ഹാജരായത്. ഹരീഷ് സാല്‍വെ സര്‍ക്കാരിനു വേണ്ടിയും ഹാജരായി.
Discussion about this post