Friday, July 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വ്യവസായ മലിനീകരണം: രാത്രി പരിശോധന നടത്താന്‍ സ്ഥിരം സമിതി

by Punnyabhumi Desk
Apr 24, 2017, 06:52 pm IST
in മറ്റുവാര്‍ത്തകള്‍

പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലകളിലെ മലിനീകരണ നിയന്ത്രണ സംവിധാനം രാത്രികാലങ്ങളില്‍ പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സണായി സ്ഥിരം സമിതി രൂപീകരിച്ചതായി കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന പരിസ്ഥിതി കാവല്‍ സംഘം യോഗം അറിയിച്ചു. സംഘം ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടറുടെ പ്രതിനിധി, ഡെപ്യൂട്ടി കലക്ടര്‍ എ.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

സമിതി വ്യവസായമേഖലകളില്‍ നടത്തിയ പരിശോധനയില്‍ ചില സ്ഥാപനങ്ങളില്‍ മലിനീകരണ നിയന്ത്രണ സംവിധാനമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ വന്‍കിട വ്യവസായ സ്ഥാപനങ്ങളിലും 24 മണിക്കൂറും നിരീക്ഷിക്കാവുന്ന ഓണ്‍ലൈന്‍ മലിനീകരണ നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ പരിസ്ഥിതി കാവല്‍സംഘം സംസ്ഥാന സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. ഈയിടെ കഞ്ചിക്കോട് ഒരു സ്വകാര്യ സ്റ്റീല്‍ കമ്പനിയില്‍ നടന്ന പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരുടെയും പരിസരവാസികളുടെയും ആശങ്കയും പരാതിയും സര്‍ക്കാരിനെ അറിയിക്കുമെന്ന് പരിസ്ഥിതി കാവല്‍ സംഘം അറിയിച്ചു. കേരളത്തിലെ മുഴുവന്‍ ആശുപത്രി മാലിന്യങ്ങളും സംസ്‌കരിക്കുന്ന ഒരു സ്വകാര്യ മാലിന്യസംസ്‌കരണ സ്ഥാപനം മലമ്പുഴയിലേയ്ക്ക് മലിന ജലം ഒഴുക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മലിനീകരണ നിയന്ത്രണ വകുപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഈ പ്രദേശത്ത് മിന്നല്‍ പരിശോധന നടത്താന്‍ യോഗം തീരുമാനിച്ചു. സ്വകാര്യ ശീതളപാനീയ കമ്പനി ഭൂഗര്‍ഭജല ചൂഷണം നടത്തുന്നുണ്ടെന്ന ആരോപണത്തില്‍ ജല ഉപയോഗം നിയന്ത്രണ വിധേയമാക്കിയതായി യോഗം അറിയിച്ചു.

മേഖലയിലെ ഒരു സ്വകാര്യ മദ്യ കമ്പനിയും ടെക്‌സ്‌റ്റൈല്‍ സ്ഥാപനവും ജനവാസ മേഖലകളിലേക്ക് മലിനജലമൊഴുക്കുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പ്രശ്‌നപരിഹാരമുണ്ടാക്കിയിട്ടുണ്ട്. യോഗത്തില്‍ പരിസ്ഥിതി കാവല്‍സംഘം കണ്‍വീനറും ജില്ലാ വ്യവസായകേനന്ദ്രം ജനറല്‍ മാനെജരുമായി ജി.രാജ്‌മോഹന്‍ ,ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയന്‍മെന്റല്‍ എഞ്ചിനീയര്‍ ബിജു, ഡെപ്യൂട്ടി ഡി.എം.ഒ.ശെല്‍വരാജ്, അസി.ജില്ലാ വ്യവസായ കേന്ദ്രം റഹ്മത്ത് അലി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies