ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വലവിജയം. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വ്യക്തമായ ആധിപത്യം ബിജെപിക്കുണ്ടായിരുന്നു.
അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ആപ്പ്. നിലവിലെ കണക്കനുസരിച്ച് 182 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 41 ഇടത്ത് കോണ്‍ഗ്രസും 31 ഇടത്ത് ആംആദ്മിയും 6ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.
ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തരുതെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശംനല്‍കി. മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദര സൂചകമായാണ് ആഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ ബിജെപി തീരുമാനിച്ചത്.
Discussion about this post