തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിമാരുടെയും നിയമസഭാ സെക്രട്ടറിമാരുടെയും മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ഒത്തുചേരല്‍ ശ്രദ്ധേയമായി. ആദ്യകേരള മന്ത്രിസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഒത്തുചേരല്‍ സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മന്ത്രിസഭാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഒത്തുചേരല്‍. ചടങ്ങില്‍ പങ്കെടുത്ത മുന്‍ ചീഫ് സെക്രട്ടറിമാരും നിയമസഭാ സെക്രട്ടറിമാരും അവരുടെ സേവനകാലത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ മുഖ്യമന്ത്രി അനുസ്മരിച്ചു. ഇപ്പോഴും അവര്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ പുലര്‍ത്തുന്ന താത്പര്യം അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ ചീഫ് സെക്രട്ടറിമാരായ സി.രാമചന്ദ്രന്‍, എം.വിജയനുണ്ണി, എസ്.എം.വിജയാനന്ദ്, ജോണ്‍ മത്തായി, സി.പി.നായര്‍, ഡോ.ഡി.ബാബുപോള്‍ മുന്‍ നിയമസഭാ സെക്രട്ടറിമാരായ ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍, കൃഷ്ണമൂര്‍ത്തി, ജേക്കബ് കുര്യന്‍, എന്‍.കെ.ജയകുമാര്‍, ജെ.എം.ജയിംസ്, ആര്‍.രാജേന്ദ്രബാബു, ഇപ്പോഴത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ, നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ് തുടങ്ങിയവര്‍ ഒത്തുചേരലില്‍ പങ്കെടുത്തു.
Discussion about this post