തിരുവനന്തപുരം: അങ്കണവാടികളുടെ സേവനങ്ങളെക്കുറിച്ച് ഗുണഭോക്താക്കളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കാനും പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനും സംസ്ഥാനത്തെ 33,115 അങ്കണവാടികളിലും സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍.
അംഗണവാടികളിലെ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നതിനായി വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. അവരെ ഉപയോഗിച്ച് വാര്‍ഡ്തല സോഷ്യല്‍ ഓഡിറ്റ് ടീം രൂപീകരിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകും. സോഷ്യല്‍ ഓഡിറ്റ് ടീം രൂപീകരിക്കാനുമുള്ള ഭരണാനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ അല്ലെങ്കില്‍ വാര്‍ഡ് മെമ്പര്‍ ചെയര്‍പേഴ്‌സണായും കുടുംബശ്രീ എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കണ്‍വീനറായും അങ്കണവാടിതല മോണിറ്ററിംഗ് ആന്റ് സപ്പോര്‍ട്ട് കമ്മിറ്റി അംഗം,കൗമാരപ്രായത്തിലുള്ള ഒരു പെണ്‍കുട്ടി, അങ്കണവാടിയിലെത്തുന്ന ഒരു കുട്ടിയുടെ അമ്മ, ആശ വര്‍ക്കര്‍, ്രൈടബല്‍ പ്രമോട്ടര്‍(ഏര്യയില്‍ മാത്രം), വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍,എന്നിവര്‍ അംഗങ്ങളായ ഓഡിറ്റ് ടീം രൂപീകരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post