തിരുവനന്തപുരം: കൂടുതല്‍ തൊഴിലാളികളെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടത്തുന്ന എന്റോള്‍മെന്റ് കാമ്പയിന്‍ 2017 ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേയ്ക്കു കൂടി നീട്ടി.
2009 ഏപ്രില്‍ ഒന്ന് മുതല്‍ 2016 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഇ പി എഫില്‍ അംഗമാകാത്തതും അംഗത്വം പുതുക്കാത്തതുമായ തൊഴിലാളികള്‍ക്ക് അംഗത്വം എടുക്കാനുള്ള അവസരം ഒരുക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ഈ പദ്ധതിയനുസരിച്ച് അംഗത്വമെടുക്കുമ്പോള്‍ തൊഴിലുടമ തൊഴിലാളി വിഹിതം ഇതുവരെയും അടച്ചില്ലെങ്കില്‍ അത് വേണ്ടെന്നു വെയ്ക്കും, എന്റോള്‍മെന്റ് യത്‌നത്തിന്റെ ഭാഗമായി സ്വയം പ്രഖ്യാപനം നടത്തുന്ന തൊഴിലുടമകള്‍ നല്‍കേണ്ട പിഴ പ്രതിവര്‍ഷം ഒരു രൂപ എന്ന നിരക്കിലായിരിക്കും, ഈ പദ്ധതിയുടെ കീഴില്‍ വിഹിതം അടയ്ക്കുന്നവരില്‍ നിന്നും ഭരണപരമായ ചാര്‍ജുകള്‍ ഈടാക്കില്ല തുടങ്ങിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്റോള്‍മെന്റ് കാമ്പയിന്‍ പ്രയോജനപ്പെടുത്തി തങ്ങളുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലേയും പരമാവധി തൊഴിലാളികളെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അംഗങ്ങളാക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ എല്ലാ വകുപ്പുകളും സ്വീകരിക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. വിശദവിവരങ്ങള്‍ക്ക് www.epfindia.gov.in, www.epf.india.com.
Discussion about this post