ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സെന്‍കുമാര്‍ കേസില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി.
ഇത് കൂടാതെ സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തു. കോടതി ചെലവായി 25000 രൂപ സംസ്ഥാന സര്‍ക്കാര്‍ കെട്ടിവെക്കണമെന്നും കോടതി പറഞ്ഞു.
സെന്‍ കുമാറിന് അനുകൂലമായ കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തുചെയ്യണമെന്നറിയാമെന്നും തത്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി പറഞ്ഞു.
Discussion about this post