തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) യുടെ നേതൃത്വത്തില്‍ തയാറാക്കിയ പാഠപുസ്തക നാടകങ്ങളുടെ ദൃശ്യാവഷ്‌കാരത്തിന്റെയും ഡിജിറ്റല്‍ റിസോഴ്‌സസ് സി.ഡിയുടെയും പ്രകാശനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാറിന് നല്‍കി നിര്‍വഹിച്ചു.
ആറ്, എട്ട്, 12, ക്ലാസുകളിലെ പാഠപുസ്ത നാടകങ്ങളാണ് പുറത്തിറക്കിയത്. കാവാലം നാരായണപ്പണിക്കരുടെ മേല്‍നോട്ടത്തിലാണ് ദൃശ്യപാഠം സംവിധാനം ചെയ്തത്. ജി.ശങ്കരപ്പിള്ള രചിച്ച ആറാം ക്ലാസിലെ ചിത്രശലഭം എന്ന നാടകം ഡി. രഘൂത്തമനും വയലാ വാസുദേവന്‍ പിള്ള രചിച്ച എട്ടാം ക്ലാസിലെ തേന്‍കനി എന്ന നാടകം കേരള സര്‍വകലാശാല നാടകവിഭാഗം തലവന്‍ ഡോ. രാജാവാര്യരും സംവിധാനം ചെയ്തു.
പന്ത്രണ്ടാം ക്ലാസിലെ കാവാലം നാരായണപ്പണിക്കര്‍ രചിച്ച അഗ്‌നിവര്‍ണന്റെ കാലുകള്‍ എന്ന നാടകം കാവാലം തന്നെയാണ് സംവിധാനം ചെയ്തത്. എസ്.സി.ഇ.ആര്‍.ടിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ്, വി.എച്ച്.എസ്.ഇ ഡയറക്ടര്‍ ഫറൂഖ് എ., സീമാറ്റ് ഡയറക്ടര്‍ ഡോ.പി.എ.ഫാത്തിമ, എസ്.സി.ഇ.ആര്‍.ടി കരിക്കുലം മേധാവി ഡോ.എസ്. രവീന്ദ്രന്‍ നായര്‍, മണക്കാല ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാവാലത്തിന്റെ പത്‌നി ശാരദ പണിക്കര്‍, വയല വാസുദേവന്‍ പിള്ളയുടെ പത്‌നി വത്സല വാസുദേവന്‍പിള്ള, ഡി രഘൂത്തമന്‍, ഡോ. രാജവാരിയര്‍ എന്നിവരെ ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആദരിച്ചു.
Discussion about this post