തിരുവനന്തപുരം: 2016-17 സ്കൂള്‍വര്‍ഷത്തെ എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (എച്ച്.ഐ), റ്റി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ആണ് വിജയശതമാനം. 4,55,453 വിദ്യാര്‍ഥികളാണ് ആകെ പരീക്ഷ എഴുതിയത്. ഇതില്‍ 2,24,094 പേര് പെണ്‍കുട്ടികളും 2,31,814 പേര് ആണ്‍കുട്ടികളുമാണ്. 4,37,156 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
20,967 പേര് എല്ലാ വിഷയത്തിനും എ പ്ലസ് നേടി. മുഴുവന്‍ കുട്ടികളും ഉപരിപഠനത്തിന് അര്‍ഹത നേടിയത് 1174 സ്കൂളുകളാണ്. കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റര്‍ എടരിക്കോട് പി.കെ.എം.എം.എച്ച്.എസാണ് (2233 പേര്). കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് അഴിയിടത്തുചിറ ഗവ. എച്ച്.എസ്.എസും, പെരിങ്ങാര് ഗവ. ഗേള്‍സ് എച്ച്.എസുമാണ് (മൂന്നുപേര്‍). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ റവന്യൂ ജില്ല മലപ്പുറവും (80,584), കുറവ് പത്തനംതിട്ടയുമാണ് (11,957).
കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ല മലപ്പുറവും (27,216), കുറവ് കുട്ടനാടുമാണ് (2341). വിജയശതമാനം കൂടുതലുള്ള ജില്ല പത്തനംതിട്ടയും (98.82), കുറഞ്ഞ ജില്ല വയനാടുമാണ് (89.65). വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കടുത്തുരുത്തിയും (99.36) കുറവുള്ളത് വയനാടുമാണ് (89.65). എസ്.എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷയില്‍ 29 സ്കൂളുകളിലായി 297 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 294 പേര് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 98.98 ആണ് വിജയശതമാനം.
പഴയ സ്കീമിലുള്ള പ്രൈവറ്റ് വിദ്യാര്‍ഥികളില്‍ രജിസ്റ്റര്‍ ചെയ്ത 2611 പേരില്‍ 1385 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 53.04 ആണ് പ്രൈവറ്റിലെ വിജയശതമാനം. റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 98.83 ശതമാനമാണ് വിജയം. 3359 പേര് പരീക്ഷ എഴുതിയതില്‍ 3321 പേര് ഉന്നത വിദ്യാഭ്യാസ അര്‍ഹത നേടി. 114 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ട്. റ്റി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷയില്‍ 16 പേര് പരീക്ഷ എഴുതിയതില്‍ 12 പേര് ഉന്നത വിദ്യാഭ്യാസ അര്‍ഹത നേടി. 75 ശതമാനമാണ് വിജയം. എ.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 79 പേര് പരീക്ഷ എഴുതിയതില്‍ 67 പേര് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 83.75 ആണ് വിജയശതമാനം.
പരീക്ഷാ പരിഷ്കരണങ്ങളുടെ ഭാഗമായി എല്ലാ പരീക്ഷകളും ഇനി സര്‍ക്കാര്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പരീക്ഷാഫലം പ്രഖ്യാപിക്കവേ അറിയിച്ചു. എല്ലാ വിഷയങ്ങള്‍ക്കും പാഠപുസ്തകങ്ങളെ ആസ്പദമാക്കി ക്വസ്റ്റിയന്‍ ബാങ്ക് തയാറാക്കും. പത്താം ക്ലാസിന്റെയോ, പ്ലസ് ടുവിന്േറയോ ഏതെങ്കിലും ഒരു പരീക്ഷയില്‍ ഈ വര്‍ഷം ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ പരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post