തിരുവനന്തപുരം: എസ്.എസ്.എല്‍.സി വിജയാഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിന്തിരിയണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തുണിയിലോ പേപ്പറിലോ എഴുതിയ ബാനറുകളും പോസ്റ്ററുകളും ബോര്‍ഡുകളും മാത്രമേ സ്‌കൂള്‍ പരിസരങ്ങളില്‍ പ്രദര്‍ശിപ്പിക്കാവു.
2017 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ റഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളുടെ സര്‍ട്ടിഫിക്കറ്റ് പ്രിവ്യൂ പരീക്ഷാഭവന്റെ iExam ലിങ്കില്‍ ലഭ്യമാകും. ഏതെങ്കിലും തരത്തിലുളള തിരുത്തലുകള്‍ വിദ്യാര്‍ത്ഥികളുടെ ബയോഡേറ്റാ പാര്‍ട്ടില്‍ ഉണ്ടെങ്കില്‍ മേയ് ഒന്‍പതിനു മുമ്പായി തിരുത്തലിന് [email protected] എന്ന വിലാസത്തിലേക്ക് പ്രഥാമാധ്യാപകര്‍ മെയില്‍ ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Discussion about this post