തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ടി.പി. സെന്‍കുമാര്‍ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. സെന്‍കുമാറിനെ പുനര്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉച്ചയോടെ പുറത്തിറങ്ങി. തുടര്‍ന്ന് ഐഎംജി ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞശേഷം വൈകുന്നേരം നാലരയോടെയാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തിയത്.
പോലീസ് ആസ്ഥാനത്ത് സെന്‍കുമാറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് ഓഫീസിലെത്തിയ അദ്ദേഹത്തെ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ബെഹ്‌റയില്‍ നിന്ന് ബാറ്റണ്‍ സ്വീകരിച്ച അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു.
Discussion about this post