തിരുവനന്തപുരം: ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള പരമാധികാരം സര്‍ക്കാരിനാണെന്നും ഇത് ഉദ്യോഗസ്ഥര്‍ മാനിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ. വിജിലന്‍സ് ആസ്ഥാനത്ത് ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജേക്കബ് തോമസ് തുടങ്ങിവച്ച നല്ലകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകും.വിജിലന്‍സിനുള്ളില്‍ ഇന്റലിജന്‍സ് വിഭാഗം തുടങ്ങും. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന അഴിമതി തടയുന്നതിനായിരിക്കും ശ്രമം. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പരിശീലനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.












