തിരുവനന്തപുരം: മാര്‍ച്ചിലെ റ്റി.എച്ച്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി.(എച്ച്.ഐ), എസ്.എസ്.എല്‍.സി.(എച്ച്.ഐ) പരീക്ഷകളില്‍ റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ പരമാവധി രണ്ട് പേപ്പറുകള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും ലഭിക്കാത്തതിനാല്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുളള സേവ് എ ഇയര്‍ (സേ) പരീക്ഷ മേയ് 22 മുതല്‍ നടക്കും.
അപേക്ഷയും പരീക്ഷാഫീസും മാര്‍ച്ചില്‍ പരീക്ഷയെഴുതിയ സ്‌ക്കൂളുകളില്‍ മെയ് 11 വരെ സ്വീകരിക്കും. പരീക്ഷാ വിജ്ഞാനവും അനുബന്ധ വിവരങ്ങളും പരീക്ഷാഭവന്റെ വെബ്‌സൈറ്റായ www.keralapareekshabhavan.in ല്‍ ലഭിക്കും.
Discussion about this post