ലേഖകന്‍ : ശ്രീ. അഭയ് വര്‍ത്തക് (വക്താവ്- സനാതന്‍ സംസ്ഥ)
ഗുരുകൃപായോഗം എന്ന സാധന മാര്‍ഗത്തിന്റെ ഉപജ്ഞാതാവ്
– പരാത്പര ഗുരു ഡോ. ജയന്ത് ആഠവ്‌ലെ
സാധകര്‍ ഭക്തിയോഗം, കര്‍മയോഗം, ജ്ഞാനയോഗം മുതലായ ഏത് മാര്‍ഗത്തിലൂടെ

സാധന ചെയ്താലും ഈശ്വരപ്രാപ്തി നേടാന്‍ ഗുരുകൃപയെ കൂടാതെ മറ്റൊന്നും പര്യാപ്തമല്ല. അതിനാലാണ് ‘ഗുരുകൃപാ ഹി കേവലം ശിഷ്യപരമമംഗളം’ എന്ന് പറഞ്ഞ് വരുന്നത്, അതായത് ‘ശിഷ്യന്റെ പരമമംഗളം (മോക്ഷപ്രാപ്തി) ഗുരുവിന്റെ കൃപ ഒന്ന് കൊണ്ടു മാത്രം ലഭിക്കുന്നതാണ്.’ വേഗത്തില്‍ ഗുരുപ്രാപ്തിയും നിരന്തരമായി ഗുരുകൃപയും ലഭിക്കുന്നതിനു വേണ്ടി സനാതന്‍ സംസ്ഥയുടെ സ്ഥാപകന്‍ പരാത്പര ഗുരു ഡോ. ജയന്ത് ആഠവ്‌ലെജി, ഗുരുകൃപായോഗം എന്ന ലളിതമായ സാധനാ രീതിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 2017 മെയ്യ് 18-ന് പരാത്പര ഗുരു ഡോ. ജയന്ത് ആഠവ്‌ലെജിയുടെ അമൃതമഹോത്സവം (75-ാം ജന്മദിനം) ആഘോഷിക്കുവാന്‍ പോകുകയാണ്. ഇതോടനുബന്ധിച്ച് അദ്ദേഹം ഉപദേശിച്ചിട്ടുള്ള ‘ഗുരുകൃപായോഗം’ എന്ന സാധനാ മാര്‍ഗത്തെക്കുറിച്ച് വിവരം നല്‍കുന്ന ഈ ലേഖനം…
1. ഗുരുകൃപായോഗത്തിന്റെ സിദ്ധാന്തം –
‘എത്ര വ്യക്തികള്‍ അത്ര തന്നെ പ്രകൃതിയും അത്ര തന്നെ സാധനാ മാര്‍ഗങ്ങളും’!
സാമ്പ്രദായിക സാധനയിലും വിവിധ മതമനുസരിച്ചുള്ള സാധനയിലും എല്ലാവര്‍ക്കും ഒരുപോലുള്ള സാധനാരീതിയാണുള്ളത്. എന്നാല്‍ ഗുരുകൃപായോഗ പ്രകാരം ‘എത്ര വ്യക്തികളുണ്ടോ, അത്രയും പ്രകൃതിയും അത്ര തന്നെ സാധനാ രീതികളു’മുണ്ട്. ഓരോ വ്യക്തിയും വിഭിന്ന പ്രകൃതിയും ഗ്രഹണശേഷിയും ഉള്ളവനായതിനാല്‍ ഈശ്വരപ്രാപ്തിക്കുള്ള സാധനാമാര്‍ഗവും ഭിന്നമാണ്. നമ്മുടെ പ്രകൃതിയും ഗ്രഹണ ശേഷിയും അനുസരിച്ച് സാധന ചെയ്യുന്‌പോള്‍ വേഗത്തില്‍ ഈശ്വരപ്രാപ്തി ആകുവാന്‍ സഹായകരമാകുന്നു. സനാതന്‍ സംസ്ഥയിലെ ആയിരക്കണക്കിന് സാധകര്‍, ഗുരുകൃപായോഗം എന്ന ഒരു കുടക്കീഴില്‍ വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ സാധന ചെയ്തു വരുന്നു.
2. ഗുരുകൃപായോഗത്തിലെ പ്രമുഖമായ സിദ്ധാന്തങ്ങള്‍
മിക്കവര്‍ക്കും സാധനയിലെ സിദ്ധാന്തങ്ങളെക്കുറിച്ച് അറിവ് ഇല്ലാത്തതിനാല്‍ അവര്‍ അനുചിതമായ സാധനാ ചെയ്യുന്നതില്‍ ജിവിതം വ്യര്‍ത്ഥമാക്കുന്നു. അങ്ങനെ സംഭവിക്കാതിരിക്കുവാന്‍ വേണ്ടി, പരാത്പര ഗുരു ഡോ. ആഠവ്‌ലെജി ഗുരുകൃപായോഗത്തില്‍ താഴെ കൊടുത്തിരിക്കുന്ന സിദ്ധാന്തങ്ങളെക്കുറിച്ച് പറയുന്നു :
1. താത്പര്യവും കഴിവും അനുസരിച്ച് (പ്രകൃതി അനുസരിച്ച്) സാധന
2. അനേകത്തില്‍ നിന്ന് ഏകത്തിലേക്ക് (വിവിധ മാര്‍ഗങ്ങളിലൂടെ സാധന ചെയ്യുന്നതിന് പകരം ഒരു മാര്‍ഗത്തില്‍ മാത്രം സാധന ചെയ്യുക. അനേകം ദേവതകളെ ഉപാസിക്കുന്നതിന് പകരം ഒരു ദേവതയെ ഉപാസിക്കുക.)
3. സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്ക് പോകുക
4. നിലയനുസരിച്ച് സാധന
5. വര്‍ണമനുസരിച്ച് സാധന
6. ആശ്രമപ്രകാരം സാധന
7. കാലമനുസരിച്ച് സാധന
8. സഗുണത്തേക്കാള്‍ നിര്‍ഗുണം ശേഷ്ഠ്രമാണ്; പക്ഷെ സാധനയില്‍ നിര്‍ഗുണ ഉപാസനയേക്കാള്‍ മികച്ചത് സഗുണ ഉപാസനയാണ്.
9. സിദ്ധാന്തമനുസരിച്ച് സാധന
10. വ്യക്തിയെ അടിസ്ഥാനമാക്കിയല്ല, മറിച്ച് തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ള സാധന
3. ഗുരുകൃപായോഗത്തിന്റെ സവിശേഷതകള്‍
- 3 അ. എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന സാധനാമാര്‍ഗം : കര്‍മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം മുതലായ സാധനാമാര്‍ഗങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന ഈശ്വരപ്രാപ്തിയുടെ എളുപ്പവും ലളിതവുമായ മാര്‍ഗമാണ് ഗുരുകൃപായോഗം. ‘ഗുരുകൃപായോഗത്തിലെ വിവിധ യോഗമാര്‍ഗങ്ങളുടെ അളവ് ശതമാനം താഴെ കൊടുക്കുന്നു.
യോഗമാര്‍ഗം ശതമാനം
1. ഭക്തിയോഗം 40
2. ജ്ഞാനയോഗം 30
3. കര്‍മയോഗം 20
4. മറ്റുള്ളവ 10
ആകെ 100
- 3 ആ. ഗുരുമന്ത്ര ദീക്ഷ എന്ന കാര്യം ഇല്ലാത്ത സാധനാ മാര്‍ഗമാണ് ഗുരുകൃപായോഗം ! : ‘ഗുരുകൃപായോഗമനുസരിച്ച് സാധന ചെയ്യുന്ന സാധകരില്‍ ഒരാള്‍ക്കും പരാത്പര ഗുരു ഡോ. ആഠവ്‌ലെജി ഗുരുമന്ത്രം നല്‍കിയിട്ടില്ല, എന്നാലും അവര്‍ ആധ്യാത്മിക ഉന്നതി നേടുകയും ചില സാധകര്‍ സദ്ഗുരു പദത്തില്‍ എത്തുകയും ചെയ്തിരിക്കുന്നു. ഇതിന്റെ കാരണം താഴെ കൊടുത്തിരിക്കുന്നു.
1. ഗുരുമന്ത്രം ലഭിക്കുക എന്നാല്‍ ഗുരുവില്‍ നിന്ന് ദീക്ഷ ലഭിക്കുക എന്നാണ്. ഗുരുദീക്ഷ എന്നാല്‍ ഗുരു പറഞ്ഞ രീതിയിലുള്ള സാധന. ഗുരുകൃപായോഗത്തില്‍ പറഞ്ഞിട്ടുള്ള ഗുരുതത്ത്വത്തെ കാലമനുസരിച്ച് വ്യഷ്ടി സാധന (വ്യക്തിപരമായ സാധന), സമഷ്ടി സാധന (സമൂഹത്തിന്റെ ആധ്യാത്മിക ഉന്നതിക്കുവേണ്ടി ചെയ്യുന്ന സാധന) എന്നിവ ഗുരു പറഞ്ഞിട്ടുള്ള സാധന തന്നെയാണ്. അതിനാല്‍ ഈ സാധന ചെയ്യുന്‌പോള്‍ ഗുരുകൃപ ഉണ്ടാകുന്നു എന്ന കാര്യം അനേകം സാധകര്‍ അനുഭവിച്ചിട്ടുണ്ട്.
2. ഗുരുമന്ത്രത്തില്‍ ‘മന്ത്രം’ എന്ന വാക്കുണ്ട്, എന്നാലും ശിഷ്യന്‍ ഏത് നാമം ജപിക്കണമെന്ന് ഗുരു പറഞ്ഞു കൊടുക്കുന്നു. ഗുരുകൃപായോഗമനുസരിച്ചുള്ള സാധനയില്‍ ‘എത്ര വ്യക്തികള്‍ അത്രയും പ്രകൃതിയും അത്രയും തന്നെ സാധനാ മാര്‍ഗങ്ങള്‍’ എന്നതാണ് സിദ്ധാന്തം. ഈ സാധനയിലെ കേന്ദ്രബിന്ദു ‘വ്യക്തിപരമായ ആധ്യാത്മിക ഉന്നതി’യാണ്. അതിനാല്‍ സാധകര്‍ തന്റെ സാധനയ്ക്ക് പൂരകമായ അതായത് തന്റെ പ്രകൃതിക്കനുസൃതമായ നാമം, അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ആവശ്യമുള്ള നാമം, താന്‍ ചെയ്യുന്ന സമഷ്ടി സാധനയ്ക്ക് വേണ്ടി ആവശ്യമായ ആധ്യാത്മിക ബലം തരുന്ന നാമം എന്നിങ്ങനെ നിശ്ചിത നാമങ്ങള്‍ ജപിക്കുന്നു. ഇതെല്ലാം ആധ്യാത്മിക ഉന്നതിക്കുവേണ്ടി പോഷകമായതിനാല്‍, വേറെ ഗുരുമന്ത്രത്തിന്റെ ആവശ്യമില്ല.
3. ‘വെറും ഗുരുമന്ത്രം സ്വീകരിച്ച് ശിഷ്യനാകുന്നതിനേക്കാള്‍ നല്ലത്, ശ്രീഗുരുവിന്റെ മനസ്സിലെ കാര്യമറിഞ്ഞ് ഗുരു ആഗ്രഹിക്കുന്ന രീതിയില്‍ സേവ ചെയ്യുന്ന ശിഷ്യനാകുന്നതാണ് കൂടുതല്‍ ഉചിതം’, എന്നത് ഗുരുകൃപായോഗമനുസരിച്ചുള്ള സാധനയില്‍ പഠിപ്പിക്കുന്നു. അതിനാല്‍ സാധകര്‍ ഗുരുമന്ത്രത്തില്‍ കുടുങ്ങുന്നില്ല.
- 3 ഇ. ഗുരുകൃപായോഗത്തിന്റെ എട്ട് ഭാഗങ്ങള്‍ – 1. സ്വഭാവദോഷങ്ങളെ നീക്കം ചെയ്യല്‍, 2. അഹംഭാവത്തെ നീക്കം ചെയ്യല്‍, 3. നാമജപം, 4. സത്സംഗം, 5. സത്സേവ, 6. സത് അഥവാ ഈശ്വരന് വേണ്ടി ത്യാഗം, 7. പ്രീതി (നിരപേക്ഷ സ്‌നേഹം), 8. ഭക്തിഭാവം ഉണര്‍ത്തുന്നതിനായുള്ള ശമ്രങ്ങള്‍.
4. സാധകരുടെ സാധനയില്‍ വ്യക്തിഗത ശദ്ധ്ര ഉണ്ടാകുന്നതിനു വേണ്ടി താന്‍ ചെയ്ത വ്യഷ്ടി, സമഷ്ടി സാധനയുടെ വിവരങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതി തയ്യാറാക്കുക സാധന ചെയ്യുന്‌പോള്‍ സ്വഭാവദോഷം, അഹം എന്നിവ കാരണം തെറ്റുകള്‍ പറ്റുന്നു. ഈ തെറ്റുകള്‍ കാരണം സാധകരുടെ സാധനയും, സേവയുടെ ഫലവും കുറയുന്നു. കൂടാതെ ഗുരുകാര്യത്തിന് ഹാനി ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് സംഭവിക്കാതിരിക്കുവാന്‍ പരാത്പര ഗുരു ഡോ. ആഠവ്‌ലെജി ഓരോ സാധകനും തന്റെ വ്യഷ്ടി, സമഷ്ടി സാധനയുടെ വിവരങ്ങള്‍ ഓരോ 7 ദിവസങ്ങള്‍ കൂടുന്‌പോഴും നല്‍കണം എന്ന വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.
വിവരങ്ങള്‍ നല്‍കുന്നതിനാല്‍ സാധകന്‍ തന്റെ സാധനയെക്കുറിച്ച് ആലോചിക്കുന്നു. ആര്‍ക്കാണോ ആ സാധകന്‍ വിവരങ്ങള്‍ നല്‍കുന്നത്, അയാളിലൂടെ ഈ സാധകന് ശരിയായ കാഴ്ചപ്പാടും, സാധനയിലെ അടുത്ത ദിശയും ലഭിക്കുന്നു. അതിനാല്‍ സാധകര്‍ക്ക് നല്ല രീതിയില്‍ സാധന ചെയ്യാന്‍ സഹായം കിട്ടുന്നു. ഇത്തരത്തില്‍ സാധനയുടെ ആഴത്തിലുള്ള വിവരങ്ങള്‍ നല്‍കുന്ന പദ്ധതി വേറെ ഏതൊരു സന്പ്രദായത്തിലോ ആധ്യാത്മിക സംഘടനയിലോ ഇല്ല.
5. സാധനയുടെ കാഴ്ചപ്പാടിലൂടെ ‘എത്ര വ്യക്തികള്‍, അത്ര പ്രകൃതികള്‍, അത്രയും സാധനാരീതികള്‍’, എന്ന സിദ്ധാന്തമനുസരിച്ച് പരാത്പര ഗുരു ഡോ. ആഠവ്‌ലെജി സാധകരുടെ വിദ്യ ഉള്‍ക്കൊള്ളാനുള്ള കഴിവും, കലയില്‍ അവര്‍ക്കുള്ള അഭിരുചിയും അനുസരിച്ച് അവരെ സാധന പഠിപ്പിച്ചു. വേദങ്ങള്‍ അഭ്യസിക്കാന്‍ ക്ഷമതയുള്ള സാധകന് വേണ്ടി ‘സനാതന്‍ സാധക പുരോഹിത പാഠശാല’ സ്ഥാപിച്ചു. ഇപ്പോള്‍ പരാത്പര ഗുരു ഡോ. ആഠവ്‌ലെജിയുടെ മാര്‍ഗനിര്‍ദേശത്തില്‍ ‘ഈശ്വരപ്രാപ്തിക്കായി കല’ എന്ന ലക്ഷ്യത്തോടെ ചില സാധകര്‍ ചിത്രകല, ശില്പകല, സംഗീതം, നൃത്തം, നാട്യശാസ്ത്രം, വാസ്തുവിദ്യ, എന്നീ കലകളുടെ മാധ്യമത്തിലൂടെ സാധന ചെയ്തു വരുന്നു.
പരാത്പര ഗുരു ഡോ. ആഠവ്‌ലെജിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന ‘മഹര്‍ഷി അധ്യാത്മ വിശ്വവിദ്യാലയ’ത്തിന്റെ മാധ്യമത്തിലൂടെ സാധനയുടെ കാഴ്ചപ്പാടില്‍ 14 വിദ്യകളും 64 കലകളും പഠിപ്പിക്കുന്നു.
6. പരാത്പര ഗുരു ഡോ. ആഠവ്‌ലെജിയുടെ മാര്‍ഗനിര്‍ദേശം സാധകര്‍ക്ക് ആധ്യാത്മിക ഉന്നതി ദ്രുതഗതിയിലുണ്ടാകുന്നു. സത്ത്വഗുണത്തിന്റെ അളവ് എത്ര കൂടുന്നുവോ, അത്രയും ആധ്യാത്മിക ഉന്നതി ഉണ്ടാകും. സാധന ചെയ്യാത്ത സാധാരണ മനുഷ്യന്റെ ആത്മീയ നില 20 ശതമാനമാണ്, എന്നാല്‍ മോക്ഷപ്രാപ്തി നേടിയ വ്യക്തിയുടെ ആധ്യാത്മിക നില 100 ശതമാനമാണ്.
7. ഗുരുകൃപായോഗമനുസരിച്ച് സാധന ആചരിക്കൂ
ഭക്തിയോഗം, ജ്ഞാനയോഗം, കര്‍മയോഗം, ധ്യാനയോഗം, ഹഠയോഗം എന്നീ സാധനാമാര്‍ഗങ്ങള്‍ അവലംബിക്കുന്ന അനേകം പേരുണ്ട്, എന്നാലും അധികാരിയായ ഗുരുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കിട്ടാത്തതിനാല്‍ അവര്‍ ഒരു പരിധി വരെ മാത്രമേ സാധനയുടെ തത്ത്വങ്ങളെ ആചരിക്കുന്നുള്ളൂ. ജിജ്ഞാസുക്കളും സാധനയില്‍ താല്‍പര്യം ഉള്ളവരും പരാത്പര ഗുരു ഡോ. ആഠവ്‌ലെജിയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഗുരുകൃപായോഗമനുസരിച്ച് സാധന ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ആധ്യാത്മിക ഉന്നതി ചെയ്യാന്‍ എളുപ്പമാകും.
(കൂടുതല്‍ അറിയാനായി വായിക്കുക : സനാതന്‍ സംസ്ഥുയുടെ ‘ഗുരുകൃപായോഗം’ എന്ന ഗ്രന്ഥം)
reference : www.Sanatan.org
Discussion about this post