ഹേഗ്: ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാധവിന്‍റെ വധശിക്ഷ സ്റ്റേ ചെയ്യാന്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതി പാകിസ്താനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്രക്കോടതി അന്തിമവിധി പ്രഖ്യാപിക്കുന്നതുവരെയാണ് സ്റ്റേ. വിധി ഇന്ത്യ സ്വാഗതംചെയ്തു.
2016 മാര്‍ച്ചിലാണ് പാകിസ്താന്‍ രഹസ്യാന്വേഷകര്‍ ബലൂചിസ്താനില്‍ പാക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നാരോപിച്ച് ജാധവിനെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ പാക് സൈനികക്കോടതി ജാധവിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്രക്കോടതിയെ സമീപിക്കുകയായിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തിയ ജാധവിനെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ഇന്ത്യക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു.
അതേസമയം കേസില്‍ വിധി കുല്‍ഭൂഷന്റെ സ്ഥിതിയില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് പാകിസ്താന്‍ പ്രതികരിച്ചു.
Discussion about this post