തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള 2016 ലെ ജെ.സി ഡാനിയല്‍ പുരസ്‌കാരത്തിന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്.
സംവിധായകന്‍ കെ.ജി ജോര്‍ജ് ചെയര്‍മാനും, സംവിധായകരായ കമല്‍, ടി.കെ.രാജീവ് കുമാര്‍, ഫാസില്‍ എന്നിവര്‍ അംഗങ്ങളും, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് മെമ്പര്‍ സെക്രട്ടറിയുമായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ഏകകണ്ഠമായാണ് അടൂരിനെ തിരഞ്ഞെടുത്തത്. തലശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം നല്‍കും
Discussion about this post