ചെമ്മനത്തുകര: ചേരിക്കല്‍ അരിമ്പുകാവ് ഭഗവതിക്ഷേത്രത്തില്‍ രാമായണമാസാചരണം 17ന് ആരംഭിക്കും. ആനത്താനത്ത് ഗോവിന്ദന്‍ നമ്പൂതിരി ഭദ്രദീപം തെളിക്കും.
വൈക്കം: വൈക്കം മഹാദേവക്ഷേത്രം, വല്ലകം അരീക്കുളങ്ങര ക്ഷേത്രം, ചെമ്പ് ധര്‍മശാസ്‌താ ക്ഷേത്രം, പനങ്ങാവ് ശ്രീഭദ്രാക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ രാമായണമാസാചരണം നടത്തും.
പാരായണം, പ്രഭാഷണം, ഗൃഹസമ്പര്‍ക്കം, സത്‌സംഗം, കുട്ടികള്‍ക്ക് വൈജ്ഞാനിക മത്സരം തുടങ്ങിയവയും സംഘടിപ്പിക്കും. താലൂക്ക് പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്‌ണന്‍ ഇല്ലിക്കല്‍, മോഹനന്‍ വല്ലകം, പ്രദീപ്, വിശ്വംഭരന്‍ ചെമ്പ്, സ്വയംവരന്‍, അരവിന്ദാക്ഷമേനോന്‍, ബോബി, ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discussion about this post