കൊച്ചി: കൊച്ചിയില്‍ ഷാഡോ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 24 സ്വകാര്യ ബസ് ജീവനക്കാര്‍. സ്വകാര്യ ബസ് ജീവനക്കാര്‍ മദ്യപിച്ച് ജോലി ചോയ്യുന്നതുമൂലം യാത്രക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശിന് കിട്ടിയ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എം. രമേശ്കുമാറിന്റെ നേത്രത്വത്തില്‍ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.
നിരീക്ഷണത്തില്‍ ഞായറാഴ്ച ദിവസം സ്വകാര്യ ബസ് ജീവനക്കാര്‍ അവസാന ട്രിപ്പ് മുടക്കി മദ്യപിക്കുന്നതായി വിവരം ലഭിച്ചു; ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 6 മുതല്‍ സിറ്റിയിലെ പ്രധാന ജംഗ്ഷനുകളില്‍ ഷാഡോ സബ്ഇന്‍സ്‌പെക്ടര്‍ ഹണി.കെ.ദാസിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് മൂന്ന് ടീമുകളായി തിരിഞ്ഞ് പരിശോധന നടത്തി. പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച ഏഴ് ഡ്രൈവര്‍മാരെയും, പതിനേഴ് ബസ് ജീവനക്കാരെയും പിടികൂടി. പിടികൂടിയവരെ വാഹനങ്ങള്‍ സഹിതം എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍, കളമശ്ശേരി, എറണാകുളം സെന്‍ട്രല്‍, ട്രാഫിക്ക് വെസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ ഏല്‍പ്പിച്ചു. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് സ്വകാര്യ ബസുകളിലും, സ്‌കൂള്‍ ബസുകളിലും വരും ദിവസങ്ങളിലും മിന്നല്‍ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്ര അറിയിച്ചു.
സിവില്‍ പോലീസ് ഓഫീസര്‍ മാരായ ഹരിമോന്‍, സാനു.ടി.ടി സനോജ്, ഷാജിമോന്‍, സാനുമോന്‍, വിശാല്‍, ഷാജി, രഞ്ജിത്ത്, ഷൈമോന്‍, അനില്‍, സുനില്‍, ശ്യാം, യൂസഫ്, രാഹുല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Discussion about this post