തിരുവനന്തപുരം: സ്പെഷ്യല്‍ കോടതിയില്‍ സാക്ഷിയായോ മറ്റ് ഔദ്യോഗികാ വശ്യങ്ങള്ക്കായോ ഹാജരാകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചതായി സംസ്ഥാന പോലീസ് മേധാവി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു. കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് തീരുമാനം.
ഇതു സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ അഡീഷണല്‍ ഡി.ജി.പിമാര്‍ക്കും ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
Discussion about this post