കൊച്ചി: ബീഫ് വിവാദത്തില്‍ ചട്ടങ്ങള്‍ വായിച്ചുനോക്കാതെയാണോ പ്രതിഷേധിക്കാനിറങ്ങുന്നതെന്നും ഹൈക്കോടതി ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ഹൈക്കോടതി പിന്തുണച്ചു. കശാപ്പോ വില്‍പനയോ ആരും തടഞ്ഞിട്ടില്ല. മനുഷ്യാവകാശ ലംഘനം എവിടെയെന്നും ഹൈക്കോടതി ചോദിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.
കാലിച്ചന്തയില്‍ കശാപ്പിനുള്ള മാടുകളെ വില്‍ക്കുന്നതാണ് നിരോധിച്ചത്. ബീഫ് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും, കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
Discussion about this post