തിരുവനന്തപുരം: സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ചരിത്രരേഖാശേഖരങ്ങള്‍, സര്‍ക്കാര്‍ ലൈബ്രറി/മ്യൂസിയം എന്നിവയുടെ പക്കലുള്ള അപൂര്‍വ്വവും, അമൂല്യവുമായ പുസ്തകങ്ങള്‍, കൈയ്യെഴുത്ത് പ്രതികള്‍ എന്നിവ സംരക്ഷിക്കുന്നതിനായി നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫാറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. രേഖകളുടെ സംരക്ഷണം, പരിപാലനം എന്നിവയ്ക്കും അവയുടെ കാറ്റലോഗിങ്ങിനും ഡിജിറ്റൈസ് ചെയ്യുന്നതിനും അതിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് സഹായം. അപേക്ഷയുടെ രണ്ട് പ്രതികള്‍ സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന് അയച്ചു നല്‍കണം.
അപേക്ഷകള്‍ ജൂണ്‍ 15ന് മുമ്പ് ലഭിക്കണം. അപേക്ഷകള്‍, സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ സഹിതം നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയ്ക്കും, അപേക്ഷാ ഫാറത്തിന്റെ മാതൃകയും വിശദവിവരങ്ങളും നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ www.nationalarchives.nic.in ല്‍ ലഭിക്കും. ഡയറക്ടര്‍, ആര്‍ക്കൈവ്‌സ് വകുപ്പ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നളന്ദ, തിരുവനന്തപുരം3, എന്ന വിലാസത്തിലേക്ക് അപേക്ഷകള്‍ അയയ്ക്കണം. ഫോണ്‍ : 04712311547,2313759












