ബലസോര്‍: അണ്വായുധ വാഹകശേഷിയുള്ളതും തദ്ദേശീയമായി വികസിപ്പിച്ചതുമായ പൃഥ്വി-2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ലോഞ്ച് പാഡില്‍നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം നടന്നത്. രാവിലെ 9.50നായിരുന്നു വിക്ഷേപണം.
350 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 500-1000 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന മിസൈലിന് ഇരട്ട എന്‍ജിനാണുള്ളത്. ലക്ഷ്യത്തെ കണ്ടെത്തി തകര്‍ക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നത്.
പ്രതിരോധ ഗവേഷണസ്ഥാപനമായ ഡിആര്‍ഡിഒയാണ് മിസൈല്‍ ആദ്യമായി വികസിപ്പിച്ചത്. 2003ല്‍ സായുധസേനക്ക് കൈമാറിയ പൃഥി-2, ഡി.ആര്‍.ഡി.ഒയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യത്തെ മിസൈലാണ്. 2016 നവംബറിലും പൃഥ്വി രണ്ട് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.
Discussion about this post